തനിക്കെതിരെ ഉയരുന്ന ബിജെപി ഭീഷണി കണക്കിലെടുക്കുന്നില്ല, യോഗി ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകം: ഹൈദരാബാദിലും കത്തിക്കയറി പിണറായി

ഹൈദരാബാദ്: ബിജെപി തനിക്കെതിരെ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാന സിപിഎം സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തോടുബന്ധിച്ച് സരൂര്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ വിപ്ലവ കവി ഗദ്ദറും വേദിയിലുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ബിജെപി ആര്‍എസ.എസ് സഖ്യം അപരാജിതരായി മാറുകയാണെന്ന പ്രചരണം ചില കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്നുണ്ട്. ഇത് ബോധപൂര്‍വം ആശങ്ക സൃഷ്ടിക്കുന്നതിനാണ്. പഞ്ചാബില്‍ രണ്ട് സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചത്. ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനായില്ലെന്നും പിണറായി പറഞ്ഞു.   pinu-hybd   വര്‍ഗീയത പ്രചരിപ്പിച്ചാണ് ബിജെപി യുപിയില്‍ വോട്ട് നേടിയത്. ബിജെപിയെ എതിര്‍ക്കാന്‍ ജനാധിപത്യ പുരോഗമന പ്രസ്താനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ബിജെപിയുടെ വര്‍ഗീയതയ്‌ക്കെതിരെ ഒന്നിച്ച് അണി നിരക്കണമെന്നും പിണറായി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും പ്രതീകമാണ്. യുപിയില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ ആരോപണവിധേയനാണ് യോഗിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നേരത്തെ തെലങ്കാനയിലെ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി പങ്കെടുത്തിരുന്നു. മലയാളി അസോസിയേഷന്റെ പരിപാടിയില്‍ പിണറായിയുടെ വേദിയിലേക്ക് തള്ളിക്കയറാന്‍ എബിവിപി ശ്രമിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് എബിവിപി പ്രവര്‍ത്തകരെ നീക്കിയത്.     17362814_1265885756828436_1260119205385863254_n

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)