ഇനി ക്യൂ നിന്ന് വിഷമിക്കേണ്ട; പെട്രോളും ഡീസലും ഹോം ഡെലിവെറിയായി വീട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പമ്പില്‍ പോയി നേരിട്ട് വാഹനങ്ങളില്‍ പെട്രോളും ഡീസലും അടിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പകരമായി പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോള്‍ പമ്പുകളിലെ നീണ്ട വരി ഇല്ലാതാക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പുതിയ പദ്ധതി. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പെട്രോളും ഡീസലുമെല്ലാം വീട്ടിലെത്തിച്ച് കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദിവസവും 35 കോടി ആളുകളാണ് പെട്രോള്‍ പമ്പുകളില്‍ എത്തുന്നത്. വര്‍ഷം തോറും 2500 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ഇതിനിടെ മെയ് ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ ദിവസവും എണ്ണ വില പുതുക്കി നിശ്ചയിക്കാന്‍ അടുത്തിടെയാണ് എണ്ണ കമ്പനികള്‍ തീരുമാനിച്ചതും. ആഗോള വിപണിക്ക് ചുവടുപിടിച്ചാണ് എണ്ണ വില ദിനം പ്രതി പുതുക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)