കുടുംബവഴക്ക്: പത്തനംതിട്ടയില്‍ മകള്‍ക്ക് വിഷം നല്‍കി പിതാവ് ജീവനൊടുക്കി

പത്തനംതിട്ട: സാമ്പത്തിക ബാധ്യതയെ ചൊല്ലിയുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് പൊലിഞ്ഞത് രണ്ടു ജീവനുകള്‍. പത്തനംതിട്ടയില്‍ അഴൂരാണ് സംഭവം. മകള്‍ക്ക് വിഷം നല്‍കി പിതാവ് ജീവനൊടുക്കുകയായിരുന്നു.അഴൂര്‍ കല്ലറക്കടവ് സ്വദേശി ശ്രീകുമാര്‍ മകള്‍ അഞ്ച് വയസുകാരി അനുഗ്രഹ എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമായതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.പത്തനംതിട്ടയില്‍ ഓട്ടോ ഡ്രൈവറാണ് മരിച്ച ശ്രീകുമാര്‍. ബുധനാഴ്ച്ച രാവിലെ ഭാര്യ നിഷയെ മര്‍ദ്ദിച്ച ശേഷം മകള്‍ അനുഗ്രഹക്കൊപ്പം ഓട്ടോറിക്ഷയില്‍ വീടുവിട്ടിറങ്ങിയ ശ്രീകുമാര്‍ മകള്‍ക്ക് വിഷം നല്‍കിയ ശേഷം വിഷം കഴിക്കുകയായിരുന്നു. പിന്നീട് അഴൂരിലുള്ള പിതാവ് രാജന്റെ പെട്ടിക്കടക്ക് സമീപം എത്തി. ഇവിടെ ഇറങ്ങുന്നതിനിടെ ബോധംകെട്ട് വീണ ഇയാളെയും കുട്ടിയെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)