പതിനെട്ടാം വയസ്സിലെ പ്രണയവിവാഹം ആദ്യത്തേത്, തുടര്‍ന്ന് അഞ്ചു പുരുഷന്‍മാര്‍ കൂടി ജീവിതത്തില്‍; പരസ്പരം സീരിയലിലെ പത്മാവതിയെ അവതരിപ്പിക്കുന്ന രേഖ രതീഷിന്റെ ജീവിത കഥ ഇങ്ങനെ

പരസ്പരം എന്ന സീരിയലിലെ പത്മാവതിയെ അവതരിപ്പിരക്കുന്ന രേഖ രതീഷ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വളരെ പെട്ടെന്നായിരുന്നു പരസ്പരം സീരിയിലിലെ പത്മാവതിയെന്ന കഥാപത്രത്തിലൂടെ രേഖ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയായി മാറിയത്. എന്നാല്‍ യഥാര്‍ത്ഥ ജിവിതത്തില്‍ രേഖയുടെ പൂര്‍വ്വകാലം അത്ര സുഖകരമായതല്ല. സമ്പന്ന കുടുംബത്തില്‍ ജനിച്ച രേഖ കോളേജ് ജീവിതത്തില്‍ കണ്ടുമുട്ടിയ യൂസഫ് എന്നയാളുമായി പ്രണയത്തിലായി. രണ്ടു മതത്തില്‍ പെട്ടവരായിരുന്നിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. എന്നാല്‍ ആ ദാമ്പത്യം വിവാഹ മോചനത്തിലാണ് അവസാനിച്ചത്. തുടര്‍ന്നു രേഖ സീരിയലില്‍ സജീവമായി. ഇതിനു പിന്നാലെ സീരിയല്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നിര്‍മ്മല്‍ പ്രകാശുമായി പ്രണയത്തിലായി. പ്രായക്കൂടുതലായിരുന്നു എങ്കിലും ഇരുവരും തമ്മില്‍ വിവാഹം കഴിച്ചു. തുടര്‍ന്നു രേഖ സീരിയലില്‍ നിന്നു പിന്മാറി. എന്നാല്‍ 2010 ല്‍ നിര്‍മ്മല്‍ മരണപ്പെട്ടു. തുടര്‍ന്നു കമല്‍ റോയി എന്നയാളെ വിവാഹം ചെയ്തു എങ്കിലും തനിക്ക് ഒരുപാടു പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു എന്നു രേഖ പറയുന്നു. ആ ദാമ്പത്യം വിവാഹമോചനത്തില്‍ അവസാനിച്ചു. കമലുമായുള്ള വിവാഹമോചനത്തിനു ശേഷം ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഭിലാഷിനെ വിവാഹം കഴിച്ചു. എന്നാല്‍ തന്റെ ഭര്‍ത്താവിനെ രേഖ തട്ടിയെടുത്തു എന്ന് ആരോപിച്ച് അഭിലാഷിന്റെ ആദ്യ ഭാര്യ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ ആ ബന്ധവും അവസാനിച്ചു. അഞ്ചാമതു വിവാഹം ചെയ്ത ആളും ഇപ്പോള്‍ രേഖയ്‌ക്കൊപ്പം ഇല്ല. ഇപ്പോള്‍ മകന്‍ അയാനോടൊപ്പം ചെന്നൈയിലാണ് രേഖയുടെ താമസം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)