മക്കളെ നിഷ്ഠൂരം ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന മൃഗതുല്യന്‍മാരായ ചില മാതാപിതാക്കള്‍ ഈ കഥ അറിയണം; രണ്ടുവയസ്സുകാരനായ മകനെ മടിയില്‍ കിടത്തി ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്ന യുവാവ്, ആരുടേയും കരളലിയിക്കും മുഹമ്മദ് സയീദിന്റെ ജീവിതം

മുംബൈ: മുംബൈ വെര്‍സോവ ഓട്ടോ സ്റ്റാന്‍ഡിലെത്തുന്നവര്‍ക്കെല്ലാം കാണാന്‍ കഴിയുന്ന ഒരു കരളലിയിക്കുന്ന കാഴ്ചയുണ്ട്. ചൂട്ടുപൊള്ളുന്ന ചൂടിന്റെ ക്ഷീണത്താല്‍ ഓട്ടോഡ്രൈവറായ അച്ഛന്‍െ മടിയില്‍ കിടന്നുറങ്ങുന്ന രണ്ടുവയസ്സുകാരനായ മകന്‍. ഈ മകനേയും മടിയില്‍ കിടത്തിയാണ് മുഹമ്മദ് സയീദ് എന്ന പിതാവ് തന്റെ കുടുംബത്തിന്റെ നിത്യവൃത്തിക്കായി ആ മുച്ചക്ര വാഹനം ഉരുട്ടുന്നത്. മക്കളെ നിഷ്ദാരുണ്യം ഉപദ്രവിക്കുകയും കൊലപ്പെടുത്തുതയും ചെയ്യുന്ന മൃഗതുല്യന്‍മാരായ ചില മാതാപിതാക്കള്‍ ഈ കഥ അറിയണം.... എത്ര കടുത്ത ദാരിദ്ര്യത്തിലും എങ്ങനെയാണ് മക്കളെ പോറ്റേണ്ടതെന്ന് മനസ്സിലാക്കിത്തരികയാണ് ഈ യുവാവ്. രണ്ട് വയസായ മകനെയും മടിയിലിരുത്തിയാണ് മുഹമ്മദ് സയീദ് ഒരോ ദിവസവും തന്റെ ഓട്ടോയുമായി മുംബൈ വെര്‍സോവ ഓട്ടോ സ്റ്റാന്‍ഡിലെത്തുന്നത്. ചിലപ്പോള്‍ ചൂട്ടുപൊള്ളുന്ന ചൂടിന്റെ ക്ഷീണത്താല്‍ ഓട്ടോയോടിക്കുന്ന അച്ഛന്‍െ മടിയില്‍ അവന്‍ കിടന്നുറങ്ങും. അച്ഛനോടൊപ്പം വിയര്‍ത്ത് കുളിച്ചങ്ങനെ രാത്രി വൈകുവോളമുള്ള യാത്ര. മുഹമ്മദ് സയീദിന് ഇങ്ങനെ ഈ യാത്ര തുടരാതെ വയ്യ. പക്ഷാഘാതം വന്ന് തളര്‍ന്ന ഭാര്യ യാസ്മിനും മൂന്ന് മാസമായ മറ്റൊരു കുഞ്ഞിനും ഭക്ഷണവും മരുന്നുമെത്തിക്കാന്‍ സയീദിന് മറ്റൊരു വഴിയില്ല. സയീദിന്റെയും യാത്രയ്ക്കിടെ അച്ഛന്റെ മടിയില്‍ തളര്‍ന്നുറങ്ങുന്ന കുഞ്ഞിന്റെയും ഫോട്ടോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഒരു യാത്രക്കാന്‍ ഈ നിസഹായ ചിത്രം തന്റെ ട്വിറ്റര്‍ പേജിലൂടെ പുറം ലോകത്തെ അറിയിച്ചതോടെ സഹായ ഹസ്തവുമായി ഏറെപ്പേര്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും സയീദിന്റെ നിസഹായതയുടെ കഥ കണ്ണുനനയ്ക്കുന്നതാണ്.thumb ഇളയകുട്ടിയുടെ പ്രസവത്തോടെ പക്ഷാഘാതം വന്ന് വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ അടുത്ത് കുഞ്ഞിനെ നിര്‍ത്തി തനിക്ക് ജോലിക്ക് പോരാന്‍ പറ്റാത്തത് കൊണ്ടാണ് മറ്റൊരു രക്ഷയുമില്ലാതെ മകനെ കൂടെ കൂട്ടി ഓട്ടോ ഓടിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനെ അടുത്ത വീട്ടിലും നിര്‍ത്തും. അങ്ങനെ ഉരുകിയൊലിക്കുന്ന് ചൂടില്‍ രണ്ട് വയസായ മകനും വൈകുന്നേരം വരെ ചൂടിന്റെ സുഖമറിയും സയീദ് പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വിനോദ് കാപ്രി തന്റെ ട്വിറ്റര്‍ പേജില്‍ സയീദിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സയീദിന്റെ കഥ പുറം ലോകം അറിയുന്നത്. saeed ഓരോ ദിവസവും ഇങ്ങനെ കുട്ടിയെയുമെടുത്താണ് സയീദ് ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. കുഞ്ഞിനെ മടിയിലിരുത്തിയത് കാണുമ്പോള്‍ വല്ല സഹായവും നല്‍കേണ്ടി വരുമോ എന്ന ഭാവത്തോടെ ചില യാത്രക്കാര്‍ തന്റെ ഓട്ടോ പിടിക്കാതെ മറ്റ് ഓട്ടോയില്‍ കയറി പോവുന്ന സംഭവവും ഉണ്ടാകാറുണ്ടെന്ന് സയീദ് പറയുന്നു. എങ്കിലും ആരെയും അറിഞ്ഞ് കൊണ്ട് ചതിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ എല്ലാം ശരിയാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സയീദ് പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)