പുത്തന്‍ കാമറകളുമായി പാനസോണിക് വരുന്നു

panasonic
ലോകത്തിലെ ആദ്യത്തെ 4K റെക്കോഡിംഗ് ക്യാമറയായ ലുമിക്‌സ് GH5Sന് പിന്നാലെ രണ്ട് പുതിയ കാമറകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാനസോണിക്. 50,000 രൂപയ്ക്കും 70,000നും ഇടയ്ക്ക് വില പ്രതീക്ഷിക്കുന്ന കാമറകള്‍ ഏപ്രിലില്‍ വിപണിയിലെത്തും. G7, G85 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഒരു ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള കാമറകളായ G7, G85 എന്നിവ ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് പാനസോണിക് ഇന്ത്യ ഡിജിറ്റല്‍ ഇമേജിംഗ് പ്രോഡക്ട് ഹെഡ് ഗൗരവ് ഘാവ്രി പറഞ്ഞു. സിനിമ, കല്യാണ വീഡിയോ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് ലുമിക്‌സ് GH5S പുറത്തിറക്കിയിരിക്കുന്നത്. കാമറ പരിചയപ്പെടുത്തുന്നതിനായി വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 184990 രൂപയാണ് ലുമിക്‌സ് GH5Sന്റെ വില. പ്രകാശം തീരെ കുറഞ്ഞ സാഹചര്യങ്ങളിലും മികവോടെ പ്രവര്‍ത്തിക്കുമെന്നതാണ് ലുമിക്‌സ് GH5Sന്റെ ഏറ്റവും വലിയ സവിശേഷത. ഇരുട്ടില്‍ പോലും കോമ്പോസിഷന്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ലൈവ് വ്യൂ ബൂസ്റ്റ് സവിശേഷതയും എടുത്തുപറയേണ്ടതാണ്. 201819ല്‍ 1.53L ക്യാമറ വിപണിയില്‍ 20 ശതമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പാനസോണിക് ഇന്ത്യ സിസ്റ്റം സൊല്യൂഷന്‍ ബിസിനസ്സ് ഹെഡ് വിജയ് വധ്വാന്‍ വ്യക്തമാക്കി.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)