ജിഷ്ണു കോപ്പിയടിച്ചെന്ന വാദം നെഹ്‌റു കോളജ് മാനേജ്‌മെന്റിന്റെ പച്ചക്കള്ളം; കോപ്പിയടിച്ചെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍

prayar gopalakrishnan,sabarimala,pampa river
തൃശ്ശൂര്‍: തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ അധ്യാപകന്റെയും മാനേജ്‌മെന്റിന്റെയും പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു കോപ്പിയടിച്ചെന്ന കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ആത്മഹത്യ ചെയ്ത ജിഷ്ണു കോപ്പിയടിച്ചെന്ന പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ആ ദിനം പരീക്ഷാ കണ്‍ട്രോളറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സംഭവം നടന്നിട്ട് ഇത്രയും ദിവസമായിട്ടും അത്തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും തനിക്ക് ലഭിച്ചിട്ടില്ലെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ കോളജിലെത്തിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളജിലേക്ക് കഴിഞ്ഞ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ കോളജിലെ ക്ലാസ് മുറികള്‍ അടിച്ചു തകര്‍ത്തു. അതേ സമയം നെഹ്‌റു കോളേജിലെ അധ്യാപകനായ പ്രവീണും പിആര്‍ഒ ആയ സഞ്ജിത് വിശ്വനാഥനും ആണ് വിദ്യാര്‍ത്ഥികളെ അകാരണമായി മര്‍ദ്ദിക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവന്‍മാര്‍ എന്നാണ് അറിയുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല മെസ്സേജുകള്‍ അയക്കുന്നതും അവരെ നിരന്ദരം ശല്യപ്പെടുത്തതും പ്രവീണിന്റെ ഹോബിയാണത്രെ. മുന്‍ കോണ്‍ഗ്രസ് മന്ത്രി കെപി വിശ്വനാഥന്റെ മകനാണ് ഗുണ്ടകളെ നിയന്ത്രിക്കുന്ന കോളേജ് പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)