വിവാദങ്ങളെ കാറ്റില്‍പ്പറത്തി പദ്മാവതിന് 300 കോടിയുടെ അഡാറ് വിജയം

padmavat, deepika padukone, shahid kapoor and ranveer singh
വിവാദങ്ങള്‍ക്ക് മറുപടിയായി, ബോക്‌സോഫീസ് കളക്ഷനെ പിടിച്ചുകുലുക്കി സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രയാണം തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 250 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം 300 കോടി ക്ലബ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രദര്‍ശനം തുടരുകയാണ്. ജനുവരി 25ന് പ്രദര്‍ശനത്തിനെത്തിയ പദ്മാവത് നാലാഴ്ചകള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ചിത്രീകരണം ആരംഭിച്ചതു മുതല്‍ പ്രദര്‍ശനത്തിന് എത്തിയ ശേഷവും വിവാദങ്ങളില്‍ മുങ്ങിയ ബോളിവുഡ് ചിത്രമാണ് പദാമാവത്. എന്നാല്‍ വിവാദ തിരിതെളിയിച്ചവരുടെ വായടപ്പിക്കുന്നതാണ് പദ്മാവതിന്റെ ഈ വമ്പന്‍ വിജയം. ഇന്ത്യയിലൊട്ടാകെ ആളിക്കത്തിയ പദ്മാവത് കോലാഹലങ്ങള്‍ക്ക് കോടികള്‍ വാരിയാണ് ചിത്രം മറുപടി നല്‍കുന്നത്. രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. രജപുത് റാണി പത്മാവതിക്ക് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്നത് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു ചിത്രത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ ആരോപണം. ചിത്രം ഏതുവിധേനയും തടയുമെന്നാണ് കര്‍ണിസേന പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന തീയതി മാറ്റുകയും, പിന്നീട് 'പദ്മാവതി' എന്ന് നിശ്ചയിച്ചിരുന്ന പേര് വരെ മാറ്റിയാണ് പദ്മാവത് റിലീസിനെത്തിയത്. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത് രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയായും. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷം ഷാഹിദ് കപൂറും കൈകാര്യം ചെയ്യുന്നു. 200 കോടി പിന്നിടുന്ന ഷാഹിദ് കപൂറിന്റെ ആദ്യത്തെ ചിത്രമാണ് പദ്മാവത്.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)