നവംബര്‍ 14,15 കരുതിയിരിക്കുക ; കടല്‍ പ്രക്ഷുബ്ദമാകും, ഭൂകമ്പത്തിനു സാധ്യത

kanhaiyya kumar,central govt,jnu student najeeb, india, missing of najeeb
ന്യൂഡല്‍ഹി : ഒരു ആയുഷ്‌കാലത്തെ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും നവംബര്‍ 14 ന് രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുക. 1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം സംഭവിക്കണമെങ്കില്‍ ഇനി 2034 വരെ കാത്തിരിക്കണം. എന്നാല്‍ ഈ ദിവസം ഭൂമിയില്‍ ചില പ്രതിഭാസങ്ങള്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന. ഈ ലക്ഷണങ്ങള്‍ക്കൊപ്പം അസാധാരണമായ വലിപ്പം കൂടി വരുന്നതോടെ എക്‌സ്ട്രാ സൂപ്പര്‍മൂണാണ് നവംബര്‍ 14ന് സംഭവിക്കുക.ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ കണ്ടെക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3,56,509 കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു. ഈ സമയത്ത് ഭൂമി ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂകമ്പങ്ങള്‍ വര്‍ധിക്കാറുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)