ഉത്തരകൊറിയയുടെ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയകരം

സിയോള്‍: ഉത്തരകൊറിയയുടെ റോക്കറ്റ് എന്‍ജിന്‍ പരീക്ഷണം വിജയം. കൊറിയന്‍ മാധ്യമങ്ങളാണ് ഞായറാഴ്ച വാര്‍ത്ത പുറത്ത് വിട്ടത്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലടക്കം വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പുതിയ പരീക്ഷണം സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉത്തരകൊറിയക്കുള്ളത്. രാജ്യത്തിന്റെ റോക്കറ്റ് വ്യവസായത്തില്‍ പുതിയ തുടക്കമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. യുഎന്‍ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളില്‍ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)