വിശക്കുന്ന വയറുകള്‍ക്ക് അന്നമാകാന്‍ 'പാഥേയം ഒരുപിടി നന്മ ' പദ്ധതിയുമായി ടീം നിഴലാട്ടം

തിരുവനന്തപുരം : പാഥേയം ഒരു പിടി നന്മ എന്ന പദ്ധതി രൂപികരിക്കുമ്പോള്‍ ടീം നിഴലാട്ടത്തിലെ അംഗങ്ങള്‍ക്ക് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു 'ഒരു പിടി അരി, അതുമാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത് ,നമുക്ക് ഈ നഗരത്തിന്റെ പട്ടിണി മാറ്റാം. അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഫേസ്ബുക്കിലൂടെ രൂപീകരിച്ച നിഴലാട്ടം എന്ന സൗഹൃദകൂട്ടായ്മയുടെ വര്‍ധിച്ചുവരുന്ന ജനകീയത സംഘാടകരെപോലും അത്ഭുതപ്പെടുത്തുന്നതാണ്. പുതിയ ചിന്തകളുടെ, സമീപനങ്ങളുടെ, പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ സ്വതന്ത്രമായ പച്ചപ്പുകളിലേയ്ക്കുള്ള പ്രയാണമാണ് നിഴലാട്ടം. അവിടെ അനാവശ്യ ബന്ധനങ്ങള്‍ ഇല്ല, വാദങ്ങളുടെ മനംപുരട്ടലുകള്‍ ഇല്ല, ഉള്ളത് സര്‍ഗാത്മകതയുടെ കാണാകാഴ്ചകള്‍ തേടി അന്വേഷണം നടത്തുന്ന ഒരു കൂട്ടം യുവമനസ്സുകള്‍ മാത്രം.മാനവീയംവീഥി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിഴലാട്ടം അനന്തപുരിയിലെ സജീവമായ സാംസ്‌കാരിക കൂട്ടായ്മയാണ്. അന്നമില്ലാത്തവരെ ഊട്ടാന്‍ പാഥേയം ഒരു പിടി നന്മ എന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങി അശരണരായവര്‍ക്ക് കൈതാങ്ങ് ആകുകയാണ് ടീം നിഴലാട്ടം. വിദ്യാലയങ്ങള്‍ക്കും കലാലയങ്ങള്‍ക്കും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമെല്ലാം ഈ പദ്ധതിയില്‍ പങ്കുചേരാം സമാഹരിക്കുന്ന അരി ആതുരാലയങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും കഷ്ടതയനുഭവിക്കുന്നവര്‍ക്കും എത്തിച്ചുകൊടുക്കും. ഇതിന്റെ ആദ്യഘട്ടം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജുമായി ചേര്‍ന്നാണ് നടത്തുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും വീട്ടില്‍നിന്ന് കൊണ്ടുവരുന്ന നിഴലാട്ടം പ്രവര്‍ത്തകര്‍ക്ക് കൈമാറും. പ്രവര്‍ത്തകര്‍ നഗരത്തിലെ ആശ്രയകേന്ദ്രങ്ങളില്‍ അരി എത്തിക്കും. പ്ലാസ്റ്റിക്ക് ചാക്കുകളും കവറുകളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടായിരിക്കും അരി കൈമാറ്റം ചെയ്യുന്നത്.നഗരത്തിലെ കലാലയങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മുന്നോട്ടുപോകാനാണ് സംഘാടകരുടെ ഉദ്ദേശം. ആദിവാസി ഊരുകളിലും തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലുമെല്ലാം പാഥേയത്തിന്റ കൈത്താങ്ങെത്തിക്കാനും പദ്ധതിയുണ്ട്. രതീഷ് രോഹിണി, അരുണ്‍ സമുദ്ര, എംആര്‍സിബി എന്നിവരാണ് പാഥേയത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാര്‍. വിവരങ്ങള്‍ക്ക്: 9496937223.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)