തന്നെ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് വിളിച്ച് സ്വാഗതം ചെയ്ത അവതാരകയ്ക്ക് നിവിന്‍ പോളി വക മരണമാസ്സ് മറുപടി

റിച്ചി റിലീസിലെത്തി നില്‍ക്കെ ഓടി നടന്ന് പ്രെമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുകയാണ് മലയാളികളുടെ സ്വന്തം നിവിന്‍ പോളി. നിരവധി ടിവി, യൂട്യൂബ് ചാനലുകളില്‍ ഇടതടവില്ലാതെ നടന്റെ അഭിമുഖങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത മുട്ടന്‍ പണിയായിരുന്നു നിവിന്‍ പോളിയെ കാത്ത് എന്‍ഡിറ്റിവി തമിഴില്‍ ഒരുക്കിവെച്ചത്. അഭിമുഖം ആരംഭിച്ചതും അവതാരക നിവിനെ സ്വാഗതം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേര് വിളിച്ച്. അമളിപ്പറ്റിയെന്ന് മനസിലാക്കിയ വിധം താരത്തെ അവതാരക തിരിഞ്ഞ് നോക്കി. എന്നല്‍ ചിരിച്ച് കൊണ്ടിരുന്ന നിവിനില്‍ നിന്നും ലഭിച്ചത് ഒരു മാസ്സ് മറുപടിയായിരുന്നു. നന്നായി അഭിനയിക്കുന്നുണ്ട്, സിനിമയില്‍ ഒരു കൈ നോക്കി കൂടെ, സംഗതി അവതാരകയുടെ കുസൃതിയാണെന്ന് മനസിലാക്കിയ നിവിന്റെ മറുപടിക്ക് ചുറ്റും കൂടി നിന്നവരെല്ലാം കൈയ്യടിച്ചു. തുടര്‍ന്ന് അവതാരകയായ സനോ വക നിവിന്‍ പോളിക്ക് അഭിനന്ദന പ്രവാഹവും, താന്‍ മറ്റേതെങ്കിലും താരത്തെയാണ് ഇങ്ങനെ സ്വാഗതം ചെയ്തിരുന്നതെങ്കില്‍ ഉറപ്പായിട്ടും അവര്‍ ഇറങ്ങി പോയേനെ എന്നും, നിവിന്‍ വളരെ എളിമപ്പെട്ട വ്യക്തിത്വമാണെന്നും അവര്‍ പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)