ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ്‌ഗോപിക്ക് പകരം മോഹന്‍ലാല്‍, നിഥിന്‍ രണ്‍ജിപണിക്കര്‍ക്ക് പറയാനുള്ളത്

mohanlal, nithin ranji panickar, lelam 2
സുരേഷ് ഗോപിയുടെ പ്രതാപകാലത്ത് പടുകൂറ്റന്‍ വിജയം നേടിയ ചിത്രമായിരുന്നു ജോഷി ഒരുക്കിയ ലേലം. രണ്‍ജിപണിക്കര്‍ രച്‌ന നിര്‍വഹിച്ചിരുന്ന ഈ സിനിമയുടെ രണ്ടാം ഭാഗത്തെകുറിച്ച് കുറേക്കാലമായി കേള്‍ക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി മലയാളത്തിലുള്ള സിനിമ പ്രമോഷന്‍ പേജുകള്‍ ലേലം രണ്ടാം ഭാഗത്തില്‍നിന്ന് സുരേഷ് ഗോപിയെ മാറ്റിയെന്നും മോഹന്‍ലാലിനെ നായകനാക്കിയെന്നുമുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. സുരേഷ് ഗോപിക്ക് രാഷ്ട്രീയ തിരക്കുകളുണ്ടെന്നും അതിനാലാണ് ആനക്കാട്ടില്‍ ചാക്കോച്ചിയാകാന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തത് എന്നുമായിരുന്നു വാര്‍ത്തകളുടെ ഉള്ളടക്കം. എന്നാല്‍, ഈ തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും ആരൊക്കെയോ പടച്ചുവിടുന്ന വ്യാജ വാര്‍ത്തയാണ് ഇതെല്ലാമെന്ന് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്ന നിഥിന്‍ രണ്‍ജിപണിക്കര്‍ പറഞ്ഞു. ചിത്രത്തില്‍ സുരേഷ് ഗോപി തന്നെയാണ് നായകനെന്നും മാര്‍ച്ചോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും നിഥിന്‍ രണ്‍ജിപണിക്കര്‍ അറിയിച്ചു. മമ്മൂട്ടി ചിത്രമായ കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം 2. നിഥിന്റെ അച്ഛന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ലേലം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം ഇന്നും സിനിമാ പ്രേമികള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. ലേലം 2 വിന്റെ തിരക്കഥയില്‍ രണ്‍ജി പണിക്കര്‍ മകനെ സഹായിക്കുന്നുണ്ട്.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)