ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഭീകരവാദികളെ കണ്ടെത്താന്‍ പാകിസ്താന്റെ സഹായം തേടുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഭീകരവാദത്തിന് എതിരെയുള്ള ശ്രീലങ്കയുടെ പോരാട്ടത്തില്‍ പാകിസ്താന് വലിയ പിന്തുണയാണെന്നും, തീവ്രവാദികളെ ഇല്ലായ്മ ചെയ്യാന്‍ പാകിസ്താന്റെ സഹായം തേടുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പിന്നിലെ വിദേശബന്ധത്തെകുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു പ്രത്യേക രാജ്യം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതിനായി തെളിവുകള്‍ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് ആഗോളതീവ്രവാദികള്‍ പ്രചരിക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ആഗോള തീവ്രവാദികള്‍ ശ്രീലങ്കയില്‍ സംഘട്ടനം നടത്തുന്നതെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.
Discussion about this post