വാഷിംഗ്ടണ്‍: അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ നടന്ന റഷ്യയുടെ ഇടപെടലും ഈ സംഭവത്തില്‍ ട്രംപിന്റെ പങ്കും അന്വേഷിച്ച് റോബര്‍ട്ട് മ്യുള്ളര്‍ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപ് കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സ്ഥാപിക്കുന്നില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്റെ മുഴുവന്‍ ഭാഗവും പുറത്തുവന്നിട്ടില്ല.
ഈ റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഡെമോക്രാറ്റുകള്‍. ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് സൂചന.
അറ്റോര്‍ണി ജനറല്‍ വില്യംബാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടും മുമ്പ് ട്രംപിന് പിന്തുണ അറിയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇദ്ദേഹം രാജിവയ്ക്കണമെന്നും ഡെമോക്രാറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് സമിതിയുടെ അന്വേഷണം ട്രംപിന്റെ റഷ്യന്‍ ബന്ധങ്ങളില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പ്രസിഡന്റും നേരിടേണ്ടി വന്നിട്ടില്ലാത്ത ആരോപണമാണ് താന്‍ നേരിടുന്നതെന്നാണ് ട്രംപിന്റെ പ്രതികരണം.
Discussion about this post