ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിക്കൊണ്ടാണ് മേഗനും ഹാരിയും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സസ്സക്സ് റോയല്‍’ എന്നാണ് അക്കൗണ്ടിനു പേര് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് സസ്സക്സ് റോയല്‍ നേടിയിരിക്കുന്നത്. മേഗന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് സസ്സക്സ് റോയലിന്റെ ആദ്യത്തെ ഫോളോവര്‍.
കുറച്ച് ദിവസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിന് ഇപ്പോള്‍ 42 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. 52 ലക്ഷം ഫോളോവേഴ്സുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിയെ സസ്സക്സ് റോയല്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനും രാജകുടുംബത്തിനെ അംഗങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ട്. ഇത് മറികടന്നാണ് മേഗനും ഹാരിയും പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
Discussion about this post