പ്യാങ്യോംഗ്: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ആണവായുധ പരീക്ഷണത്തിനെരുങ്ങി ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് വിക്ഷേപണത്തറ വീണ്ടും സജ്ജീകരിക്കുവാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
അതിന് പിന്നാലെയാണ് അമേരിക്കയെ വീണ്ടും പ്രതിരോധിലാക്കി ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോക്കറ്റ് അല്ലെങ്കില്‍ മിസൈല്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. വിക്ഷേപണത്തിനായി സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
Discussion about this post