ലാഹോര്‍: വിങ് കമാന്റര്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാകിസ്താന് പ്രധാനമന്ത്രി ലാഹോറിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദില് നിന്നും അഭിനന്ദനെ വാഗാ ബോര്ഡറില് എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാഹോറിലെത്തിയ ഇമ്രാന് ഖാന് അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന് ഖാന് കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകള്‍ പുറത്ത് വിടുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നാണ് പൈലറ്റ് അഭിനന്ദന് ഫെബ്ുരവരി 27നാണ് എതിരാളികളുടെ പിടിയിലായത്.
മൂന്നു ദിവസത്തിനു ശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് കൈമാറിയത് 10മണിയോടെയായിരുന്നു. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.
Discussion about this post