ലെസ്റ്റര്‍ സിറ്റി ഉടമയായ വിചായി ശ്രീവദ്ധനപ്രഭയുടെ മരണം സ്ഥിരീകരിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട നേരത്തെ പൈലറ്റും രണ്ട് ജീവനക്കാരനും ഒരു യാത്രികനും മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബാണ് ലെസ്റ്റര്‍ സിറ്റി. എന്നാല്‍ കോപ്ടറിനുള്ളില് ശ്രീവദ്ധനപ്രഭ ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇന്ന് രാവിലെയാണ് അദ്ദേഹം മരണപ്പെട്ടതായി ലെസ്റ്റര്‍ സിറ്റി സ്ഥിരീകരിച്ചത്.
ശനിയാഴ്ച വെസ്റ്റ്ഹാമുമായുള്ള മത്സരത്തിന് ശേഷം ലെസ്റ്ററിന്റെ ഹോംഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഹെലികോപ്ടര്‍ സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. സാധാരണ ലെസ്റ്ററിന്റെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ കാണാന്‍ സ്വന്തം ഹെലികോപ്ടറിലാണ് ശ്രീവദ്ധനപ്രഭ എത്താറുള്ളത്.
തായ്ലന്ഡിലെ നാലാമത്തെ ധനികനായ അദ്ദേഹം 2010ലാണ് 39 മില്ല്യണ്‍ പൗണ്ടിന് ലെസ്റ്റര്‍ ക്ലബ്ബ് ഏറ്റെടുക്കുന്നത്. കുറഞ്ഞ കാലയളവില്‍ ലെസ്റ്ററിനെ മുന്‍നിര ക്ലബ്ബാക്കി മാറ്റിയ വിചായ് 2016ല്‍ ക്ലബ്ബിന് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു.
Discussion about this post