ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സഹോദരി അലീമ ഖാന് ദുബായിയില്‍ ബിനാമി സ്വത്തുക്കളുണ്ടെന്ന് പാകിസ്താന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇമ്രാന് ഖാന്റെ സഹോദരിയെക്കൂടാതെ പാക് സര്‍ക്കാര്‍ വക്താവ് ഫാറൂഖ് സലീമിന്റെ മാതാവ്, സെനറ്റര്‍ താജ് അഫ്രീദി, പ്രതിപക്ഷ പാര്‍ട്ടിയായ പിഎംഎന്‍എല്‍ സെനറ്റര്‍ അന്‍വര്‍ ബയ്ഗിന്റെ ഭാര്യ എന്നിവര്‍ക്കും ബിനാമി സ്വത്തുക്കളുണ്ട് എന്ന് പറയുന്നു.
അതോടൊപ്പം കസ്റ്റംസ് കളക്ടര്‍ ഷാഹിദി മജീദ്, ഫെഡറല്‍ റവന്യൂ ബോര്‍ഡ് ഓഫീസര്‍ വസീഫ് ഖാന് തുടങ്ങി ധാരാളം ഉന്നതോദ്യോഗസ്ഥരും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Discussion about this post