വാഷിംഗ്ടണ്‍: ശുചിത്വത്തിന്റെ കാര്യത്തില്‍ നാമെല്ലാവരും ഒരുപോലെ ശ്രദ്ധിക്കുന്നവരും അതുപോലെ വൃത്തിയായി നടക്കുകയും ചെയ്യുന്നവരാണ്. ശുചീകരണ പ്രവൃത്തികള്‍ ചെയ്തും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തും അങ്ങനെ പോകും നമ്മുടെ വൃത്തി. പക്ഷേ ഇവിടെ ഒരു ടിവി അവതാരകന്റെ വിചിത്ര അനുഭവമാണ് വൈറലാകുന്നത്. 10 വര്‍ഷമായി താന്‍ കൈകഴുകിയിട്ടെന്നാണ് അവകാശവാദം.
ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്സെത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴാണ് അനുഭവം പങ്കുവെച്ചത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.
ഇതു കേട്ടപ്പോഴാണ് പത്തു വര്‍ഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം ഹെഗ്സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്സെത്ത് പറഞ്ഞു. ഫോക്സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം. ഹെഗ്സെത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.
Fox News’ @PeteHegseth admits, unprompted, that he hasn’t washed his hands in 10 years.
“Germs are not a real thing,” Pete says. “I can’t see them, therefore they’re not real.” pic.twitter.com/9hsAb9YA9j
— Aaron Rupar (@atrupar) February 10, 2019
Discussion about this post