മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു..! ഇരുപതോളം ആളുകള്‍ക്ക് പരിക്ക്

റോം: മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ക്ലബ്ബ് സിഎസ്‌കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക സ്റ്റേഷനില്‍ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

അപ്രതീക്ഷിതമായി എസ്‌കലേറ്ററിന്റെ വേഗത കൂടുകയായിരുന്നു. തുടര്‍ന്ന് സ്റ്റെയറിലുള്ളവരെല്ലാം താഴേക്ക് വീണു. ഏറ്റവും താഴെയുള്ള സ്റ്റെയര്‍കേസ് ചലിക്കുന്നതിനിടെ തകര്‍ന്നതും അപകടത്തിന് കാരണമായി. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായില്ലെന്നും ആദ്യം ഒരു ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്‌സാഷി പറയുന്നു.

Exit mobile version