അലക്സാന്‍ഡ്രിയ: ലോക ചരിത്രത്തിലെ ശക്തരായ നായികമാരുടെ പട്ടികയില്‍ ഒരാളാണ് ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല രാജാക്കന്മാരും ക്ലിയോപാട്രയ്ക്ക് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. രാജ്ഞിയെ കുറിച്ച് ധാരാളം കഥകള്‍ നാം കേട്ടിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയാകാറുണ്ട്.
എന്നാല്‍ ക്ലിയോപാട്രയുടെ ശവകുടീരം ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ഏറെ സങ്കടകരമായ ഒരു കാര്യമായിരുന്നു. അതേസമയം ക്ലിയോപാട്രയുടെയും ആന്റണിയുടെയും ശവകുടീരം ഉടന്‍ കണ്ടെത്തുമെന്നാണ് ഈജിപ്ഷ്യന്‍ ചരിത്രകാരന്മാര് അവകാശപ്പെടുന്നത്. അലക്സാന്‍ഡ്രിയയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ടപോസിരിസ് മാഗ്ന എന്ന സ്ഥലത്താണ് ഇവരുടേതെന്ന് കരുതപ്പെടുന്ന ശവകുടീരം കണ്ടെത്തിയിരിക്കുന്നത്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്
Discussion about this post