BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

വരാനിരിക്കുന്ന വന്‍ ദുരന്തത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി മുന്നില്‍ വെറും 10 വര്‍ഷം മാത്രം; ലോകരാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്ഥാ മാറ്റമുണ്ടാകും

Akshaya by Akshaya
October 9, 2018
in World News
0
വരാനിരിക്കുന്ന വന്‍ ദുരന്തത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി മുന്നില്‍ വെറും 10 വര്‍ഷം മാത്രം; ലോകരാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
645
VIEWS
Share on FacebookShare on Whatsapp

ഇഞ്ചിയോണ്‍: ഭൂമിയെ രക്ഷിക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അവസാന മുന്നറിയിപ്പ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീച്ചൂളയില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ ഇനി വെറും പത്തുവര്‍ഷം മാത്രമാണ് മുന്നിലുള്ളതെന്നാണ് ലോകരാഷ്ട്രങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.  ആഗോളതാപനത്തിന്റെ ഭാഗമായി കൊടുംചൂടും കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കൂട്ടജീവഹാനിയുമടക്കമുള്ള കെടുതികള്‍ ആസന്നമെന്ന് ദക്ഷിണകൊറിയയില്‍ സമാപിച്ച ഐപിസിസി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചെയ്ഞ്ച്) ചൂണ്ടിക്കാട്ടി.

നിലവിലെ ആഗോള അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത കാലാവസ്ഥാ മാറ്റമുണ്ടാകും. 2030നും 2050നും ഇടയില്‍ ആഗോളതാപനം ഈ പരിധി കടന്നേക്കാം. 10 വര്‍ഷത്തിനകം കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ സ്ഥിതി അതീവഗുരുതരമാകും. ആഗോളതാപനത്തിന്റെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാന്‍ കനത്ത വിലകൊടുക്കേണ്ടി വരും, എങ്കിലും പ്രതീക്ഷയുടെ വാതില്‍ തുറന്നുകിടക്കുന്നുവെന്ന് 33 പേജുള്ള നിര്‍ണായക റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി.

ഇതിനായി ഊര്‍ജ ഉപയോഗം, ഭൂമി വിനിയോഗം, നഗര- വ്യവസായവത്കരണം എന്നിവയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരേണ്ടി വരും. മൂന്ന് വര്‍ഷത്തെ തീവ്രഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഗോളകാലാവസ്ഥ ശാത്രജ്ഞരുടെ സുപ്രധാന സംഘടന ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്. ഡിസംബറില്‍ പോളണ്ടില്‍ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഈ റിപ്പോര്‍ട്ടാകും ചര്‍ച്ചക്കെടുക്കുക.

അന്തരീക്ഷ താപനില ഉയര്‍ന്നാല്‍ ഇന്ത്യയില്‍ അത്യുഷ്ണം അനുഭവപ്പെടുമെന്ന് ഐപിസിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏറ്റവുമധികം കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും മുന്‍കൈയെടുക്കണം. കടുത്ത ജലക്ഷാമം, ആരോഗ്യപ്രശ്‌ന ങ്ങള്‍, ഭക്ഷ്യക്ഷാമം എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌.

Tags: save earthwarning
Previous Post

കേരളത്തിനായി ഒരു സ്വാഗതഗാനം വേണം; ലഭിച്ചത് രണ്ടായിരത്തിലധികം രചനകള്‍, കൊളളാവുന്ന ഒരെണ്ണം പോലും ഇല്ല

Next Post

‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ സ്വയം പരിചയപ്പെടുത്തി പോലീസില്‍ കീഴടങ്ങി; കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍

Next Post
‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’  സ്വയം പരിചയപ്പെടുത്തി  പോലീസില്‍ കീഴടങ്ങി;  കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍

'ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന...' സ്വയം പരിചയപ്പെടുത്തി പോലീസില്‍ കീഴടങ്ങി; കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

lekshmy rajeev and suresh gopi

പണ്ട് ഒരു നല്ല മനുഷ്യനായിരുന്നു നിങ്ങൾ; സ്വാമി അയ്യപ്പന്റെ പടമുള്ള ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയത; സുരേഷ് ഗോപിയോട് ലക്ഷ്മി രാജീവ്

March 31, 2021
drowned river | Bignewslive

പുഴയില്‍ മുങ്ങിതാഴ്ന്ന് ഏഴ് വയസുകാരി; കരയില്‍ നിന്ന് ഉറക്ക് വിളിച്ച് കുഞ്ഞനിയന്‍, രക്ഷകനായി പത്താം ക്ലാസുകാരനും!

March 31, 2021
diljan

പ്രശസ്ത ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

March 31, 2021
ts-mohanan

നിർമ്മാതാവും സംവിധായകനുമായ ടിഎസ് മോഹനൻ അന്തരിച്ചു

March 31, 2021
pm modi

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവ്വം അനുമതി നിഷേധിച്ചു; ഹെലിപാഡ് ഉണ്ടാക്കാൻ പണം ചോദിച്ചു: ആരോപണങ്ങളുമായി ബിജെപി

March 30, 2021
sainath

കേരളത്തിൽ 90 ശതമാനം ആളുകളും സാക്ഷരരായത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കിട്ടാത്തതെന്ന് ഒ രാജഗോപാൽ പറഞ്ഞത് സത്യം: കെട്ടിവെച്ച കാശ് കിട്ടുന്നത് തന്നെ നേട്ടം: പി സായ്‌നാഥ്

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.