വാഷിംഗ്ടണ്‍: സാമ്പത്തിക അടയന്തരാവസ്ഥ പരിഹരിക്കാനായി കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാര്‍ക്കുള്ള സംരക്ഷണം നീട്ടാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു.
മെക്‌സിക്കന്‍ മതിലിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. കുടിയേറ്റക്കാരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചതും കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചതുമൊക്കെ പ്രതിഷേധങ്ങള്‍ രൂക്ഷമാക്കി.