നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

ടോക്യോ: മാരകമായ നിപ നിപ വൈറസിനെതിരെ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെൽജിയത്തിൽ ആണ് മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തുടക്കമിടുക. നിലവിൽ നിപ വൈറസിനെ പ്രതിരോധിക്കാൻ ലൈസൻസുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

Exit mobile version