മനില: മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വെച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒരു സ്ത്രീയും മകളുമാണ് കള്ളനെ കുടുക്കിയത്. വഴിയിലൂടെ നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
മകളുടെ സഹായത്തോടെ യുവതി മൊബൈല്‍ ട്രാക്കുചെയ്തു കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്വന്തം മൈബൈല്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടതോടെ യുവതി അത് വാങ്ങാന്‍ നിശ്ചയിച്ചു. തുടര്‍ന്ന് മോഷണവിവരം പോലീസിനെ അറിയിക്കുകയും ചെയ്തു.
ഒടുവില്‍ മോഷ്ടിച്ച ഫോണ്‍ കൊടുത്തു പണം വാങ്ങാന്‍ യുവാവ് എത്തിയതോടെ കാത്തുനിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. എന്നാല്‍ മൊബൈല്‍ മോഷ്ടിച്ചതല്ലെന്നും കളഞ്ഞുകിട്ടിയതാണെന്നുമാണ് യുവാവിന്റെ വാദം. ഇത് പോലീസ് തള്ളിക്കളഞ്ഞു.
Discussion about this post