ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.
















Discussion about this post