ഹരാരെ: ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ സിംബാബ് വെയില്
പ്രതിഷേധം ശക്തമായി തുടരുകയാണ്. നിരവധി പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ഇതിനകം ഇരുന്നൂറിലധികം പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച സിംബാബ് വെയില് സര്‍ക്കാര്‍ ഒറ്റയടിക്ക് ഇന്ധനവില കൂട്ടിയത്. 150 ശതമാനത്തിലേറെ വര്‍ധനവാണ് പ്രസിഡന്റ് എമ്മേഴ്സണ് മഗ്വാംഗെ പ്രഖ്യാപിച്ചത്. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.
അതേ സമയം പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളെ പോലീസ് അടിച്ചമര്‍ത്തുകയാണ്. ഇതുവരെ 200ലേറെ പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ കണക്ക്. പ്രതിഷേധക്കാര്‍ക്കെതിരെ പൊതുസ്ഥലത്ത് ആക്രമണം നടത്തിയെന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആക്രമണങ്ങളില്‍ തുടര്‍ച്ചയായ അറസ്റ്റുകളുണ്ടായിട്ടും ഒരു വിശദീകരണം നല്കാന് സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
അതേസമയം രാജ്യത്തെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെക്കന്‍ ആഫ്രിക്കയിലെ സിംബാബെയുടെ എംബസിക്ക് മുന്നിലും പ്രതിഷേധങ്ങളുണ്ടായി. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
Discussion about this post