കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ സർവീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് സര്‍വീസുകളാണ് റദ്ദാക്കിയത്.
ഖത്തര്‍ എയര്‍വേസിന്റെ ദോഹയിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലേയ്ക്കുള്ള കുവൈറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍, ഷാര്‍ജയിലേയ്ക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളും റദ്ദാക്കി.
നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും
ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും അടക്കുകയായിരുന്നു. അതേസമയം, യാത്രക്കാർ യാത്രക്ക് മുമ്പ് സര്‍വീസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തണമെന്ന് വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വ്യക്തമാക്കി.
കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ പുറപ്പെടേണ്ട ഒരു സര്‍വീസുമാണ് നിലവില്‍ റദ്ദാക്കിയത്.
Discussion about this post