ഖര്‍ത്തോം: സുഡാനില്‍ വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധം ശക്തമായി. പ്രതിഷേധത്തില്‍ ഇതുവരെ മരിച്ചത് 24 പേരാണ്. രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോളും ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ യാതൊരു മാറ്റമില്ല. രാജ്യവ്യാപക പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ പ്രതികരിച്ചിട്ടില്ല.
സുഡാനില്‍ വിലവര്‍ധനവിനെതിരെ ഡിസംബര്‍ 19 നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രസിഡന്റ് ഒമര്‍ ആല് ബാഷിറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് ജീവന് നഷ്ടമായത്. എന്നാല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല്പതിലേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍.
അതേ സമയം പ്രസിഡന്റ് ഒമര്‍ ആല് ബാഷിര്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. കഴിഞ്ഞ ദിവസം ഒംദുര്‍മാനില്‍ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണക്കുറവും മറ്റും സുഡാനില്‍ ആവശ്യ സാധനങ്ങള്‍ളുടെ വില വര്‍ധനവിന് കാരണമായിരുന്നു. ഇതാണ് ജനങ്ങളെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്. അതേ സമയം മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി ആളുകളാണ് പ്രതിഷേധത്തില്‍ ഇതുവരെ അറസ്റ്റിലായത്.
Discussion about this post