മക്കയിൽ ഹജ്ജ് തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കി

ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീർത്ഥാടക.

മക്ക: മക്കയില്‍ ഹജ് തീര്‍ത്ഥാടക ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. മക്ക ഹെല്‍ത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് നൈജീരിയന്‍ തീര്‍ത്ഥാടക ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടത്. ഈ വര്‍ഷത്തെ ഹജ് സീസണിലെ തീര്‍ഥാടകര്‍ക്കിടയില്‍ ആദ്യമായാണ് ഒരു തീര്‍ത്ഥാടക കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്നു തീര്‍ത്ഥാടക. പ്രസവവേദന അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ യുവതിയെ പ്രസവ വാര്‍ഡിലേക്ക് മാറ്റി. മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Exit mobile version