പ്രഭാത സവാരിക്കിടെ കണ്ടുമുട്ടി, സൗഹൃദം പ്രണയമായി; 19കാരിക്ക് 70 കാരൻ വരൻ, പ്രായം വിഷയമല്ല, ഹൃദയം കൊണ്ട് ചെറുപ്പമെന്ന് ഷുമൈല

'baba' in Pakistan | bignewslive

19കാരിയും 70കാരനും പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം. പ്രഭാത സവാരിക്കിടെ കണ്ടുമുട്ടിയുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഈ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് 70കാരനായ ലിയാഖത്ത് അലിയും 19കാരിയായ ഷുമൈല അലിയും. പാകിസ്താനിൽ നിന്നുമാണ് ഈ അപൂർവ്വ പ്രണയകഥ പുറത്ത് വരുന്നത്.

സയ്യിദ് ബാസിത് അലിയുടെ യൂട്യൂബിലൂടെയാണ് അപൂർവ്വ പ്രണയകഥ പുറംലോകത്തെ അറിയിച്ചത്. ലാഹോറിൽ ദിവസേനയുള്ള പ്രഭാത നടത്തത്തിനിടെയാണ് ഷുമൈലയെ കണ്ടുമുട്ടിയതെന്ന് അലി പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ ഷുമൈലയെ അലിക്ക് ഇഷ്ടമായി. അതുകൊണ്ടുതന്നെ ഷുമൈലയെ ആകർഷിക്കാൻ എന്തെങ്കിലും ചെയ്യാൻ അലി ആഗ്രഹിച്ചു.

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, അധ്യാപകന്‍ നിര്‍ത്തിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍

അങ്ങനെ ഒരു ദിവസം രാവിലെ നടക്കുന്നതിനിടയിൽ ഷുമൈലയുടെ പിന്നാലെയെത്തി ഒരു പാട്ട് പാടാൻ അദ്ദേഹം തീരുമാനിച്ചു. പ്രഭാത സവാരിക്കിടെയുള്ള ലിയാഖത്തിന്റെ ഈ പാട്ട് ഷുമൈലയുടെ മനം കവർന്ന് തുടങ്ങി. ഇരുവരും പരസ്പരം സംസാരിക്കാനും പ്രണയിക്കാനും തുടങ്ങി. പ്രണയം കലശലായതോടെ, വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.

49 വയസിന്റെ വ്യത്യാസം തങ്ങൾക്കിടയിൽ ഒരു പ്രശ്‌നമല്ലെന്ന് ഇരുവരും പറയുന്നു. ‘പ്രണയത്തിന് പ്രായമില്ല, അത് സംഭവിക്കും.’ എന്നാൽ അവളുടെ മാതാപിതാക്കൾക്ക് വിവാഹ കാര്യത്തിൽ എതിർപ്പ് ഉണ്ടായിരുന്നു, പക്ഷേ അലിയോടുള്ള അവളുടെ അഗാധ സ്‌നേഹത്തിന് മുന്നിൽ ആ എതിർപ്പുകൾ അലിഞ്ഞ് ഇല്ലാതായി. ”എന്റെ മാതാപിതാക്കൾ ആദ്യം എതിർത്തു, പക്ഷേ ഞങ്ങൾക്ക് അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു,” ഷുമൈല വിവാഹ ശേഷം പ്രതികരിച്ചു.

ഷുമൈലയെ വിവാഹം കഴിച്ചതിൽ അതീവ സന്തോഷവാനും സന്തുഷ്ടനുമാണ് താനെന്ന് ലിയാഖത്ത് പറയുന്നു. 70 വയസ്സായിട്ടും താൻ ‘ഹൃദയംകൊണ്ട് വളരെ ചെറുപ്പമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ‘പ്രണയത്തിന്റെ കാര്യത്തിൽ പ്രായം ഒരു ഘടകമല്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച് ഭാര്യയുടെ ഭക്ഷണത്തിൽ മതിമറന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version