സോഷ്യല്‍ മീഡിയയില്‍ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു; അധ്യാപികയെ പിരിച്ചുവിട്ട് സ്‌ക്കൂള്‍ അധികൃതര്‍

കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ നിന്നുമുള്ള ഇന്‍സ്ട്രക്ടറായ ഇവര്‍ക്ക് 393,000ത്തിലധികം ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

സോഷ്യല്‍ മീഡിയയില്‍ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അധ്യാപികയെ പിരിച്ചുവിട്ട് സ്‌ക്കൂള്‍ അധികൃതര്‍. യെമ്മി ഇല്യാസ് ഇസാസ എന്ന യുവതിയാണ് സൈബര്‍ലോകത്തെ ചിത്രങ്ങളുടെ പേരില്‍ സ്‌ക്കൂളിലെ ഇന്‍സ്ട്രക്ടര്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

also read: ട്വന്റി20 ലോകകപ്പ്; ഇന്ത്യയുടെ വിജയം ആഘോഷിച്ച ഗൂഗിള്‍ സിഇഒയുടെ ട്വീറ്റിന് പാക്കിസ്താന്‍ ആരാധകന്റെ കമന്റ്, കലക്കന്‍ മറുപടി നല്‍കി സുന്ദര്‍ പിച്ചൈ

കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ നിന്നുമുള്ള ഇന്‍സ്ട്രക്ടറായ ഇവര്‍ക്ക് 393,000ത്തിലധികം ഫോളോവേഴ്‌സാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. അവരുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ കണ്ട ശേഷം ഇന്‍സ്ട്രക്ടറായി ജോലി നോക്കിയിരുന്ന സ്‌കൂള്‍ അധികൃതര്‍ അവരെ പിരിച്ചു വിടുകയായിരുന്നു.

ബിക്കിനിയിലും മറ്റുമുള്ള നിരവധി ചിത്രങ്ങള്‍ ഇസാസ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍ അവരുടെ സ്‌കൂളിന്റെ പോളിസിക്ക് നിരക്കുന്നതല്ല എന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

ALOS READ: ട്വന്റി20 ലോകകപ്പ്; ഇന്ത്യയുടെ വിജയം ആഘോഷിച്ച ഗൂഗിള്‍ സിഇഒയുടെ ട്വീറ്റിന് പാക്കിസ്താന്‍ ആരാധകന്റെ കമന്റ്, കലക്കന്‍ മറുപടി നല്‍കി സുന്ദര്‍ പിച്ചൈ

എന്നാല്‍, അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയ നടപടി മോശമായിപ്പോയി എന്നും പറഞ്ഞ് ഇസാസയെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതായാലും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടെങ്കിലും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും താന്‍ മറ്റൊരു ജോലി നേടി എന്നുമാണ് ഇസാസ പറയുന്നത്.

Exit mobile version