കാര്‍ഡ് ബോര്‍ഡ് വിറ്റ് 23ാം വയസ്സില്‍ ഔഡി കാര്‍ സ്വന്തമാക്കി യുവാവ്; കഠിനാധ്വാനം സ്വപ്‌നങ്ങള്‍ സഫലമാക്കുമെന്ന് ജാക്ക്

സ്വന്തം വാഹനം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പലരും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏറെ കഷ്ടപ്പെടാറുണ്ട്. വര്‍ഷങ്ങളോളം സമ്പാദ്യം സ്വരുക്കൂട്ടിയാണ് സ്വപ്‌നം സഫലമാക്കുന്നത്.

അങ്ങനെ സ്വപ്‌നം സഫലമാക്കിയ യുവാവാണ് ശ്രദ്ധ നേടുന്നത്. മലേഷ്യയില്‍ നിന്നുള്ള 26കാരനായ യുവാവാണ് ചെറുപ്രായത്തിലേ ആഢംബരവാഹനം സ്വന്തമാക്കിയത്. ജാക്ക് എന്ന യുവാവാണ് 23ാമത്തെ വയസില്‍ തന്നെ ഔഡി കാര്‍ സ്വന്തമാക്കിയത്. കാര്‍ഡ്‌ബോര്‍ഡ് വില്‍പ്പനയിലൂടെയാണ് ജാക്ക് സ്വപ്‌ന വാഹനം സ്വന്തമാക്കിയത്.

കാര്‍ഡ് ബോര്‍ഡുകള്‍ വില്‍ക്കുന്നതിന് പുറമെ, ജാക്ക് ഒരു ബബിള്‍ ടീ ഷോപ്പിലും ജോലി ചെയ്തിരുന്നു. ജാക്ക് പണ്ടേ ഒരു വണ്ടി പ്രാന്തനാണെന്നാണ് കൂട്ടുകാരും പറയുന്നു.

Read Also: ഓട്ടോ വഴിതിരിച്ച് വിട്ട് കാട്ടിലെത്തിച്ച് യാത്രക്കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍


ഇപ്പോള്‍ 26 വയസുള്ള ജാക്ക് ഔഡിയുടെ തന്നെ സ്‌പോര്‍ട്‌സ് കാറായ ടിടി വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. ‘ഔഡി ടിടി അത്ര ചെലവേറിയതല്ല. പക്ഷെ അതിനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ചിലര്‍ എന്നെ അവജ്ഞയോടെ വീക്ഷിച്ചേക്കാം. എന്നാല്‍ എന്റെ നേട്ടങ്ങള്‍ മറ്റുള്ളവരെപ്പോലെ മികച്ചതാണെന്ന് തന്നെ ഞാന്‍ കരുതുന്നു’-ജാക്ക് പറഞ്ഞു. നിലവിലുള്ള തന്റെ വാഹനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വില്‍പ്പനയും ജാക്ക് ചെയ്യുന്നുണ്ട്.

Exit mobile version