വാഷിങ്ടണ്‍: മൂന്നര ലക്ഷത്തോളം ജീവനക്കാരുള്ള അമേരിക്കന്‍ കൊറിയര്‍ സര്‍വീസായ ഫെഡെക്സിനെ ഇനി മലയാളിയായ രാജേഷ് സുബ്രഹ്മണ്യം നയിക്കും. രാജേഷ് സുബ്രഹ്മണ്യത്തെ ഫെഡെക്സിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി തെരഞ്ഞെടുത്തു. സുബ്രഹ്മണ്യം നിലവില്‍ ഫെഡെക്സിന്റെ വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ ഓഫീസറുമാണ്. ജനുവരി ഒന്ന് മുതലാവും അദ്ദേഹം കമ്പനിയുടെ തലപ്പത്തേക്ക് എത്തുക. ഡേവിഡ് എ ചുന്നിങ്ഹാം വിരമിക്കുന്ന ഒഴിവിലേക്കാണ് സുബ്രഹ്മണ്യം എത്തുക.
മുംബൈ ഐഐടിയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശിയായ രാജേഷ് സുബ്രഹ്മണ്യം കഴിഞ്ഞ 27 വര്‍ഷമായി ഫെഡെക്സില്‍ ജോലി ചെയ്യുകയാണ്. കമ്പനിയിലെ വിവിധ എക്സിക്യൂട്ടീവ് പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1991ലാണ് ഫെഡെക്സിലേക്ക് രാജേഷ് സുബ്രഹ്മണ്യം ജോലി നേടി എത്തുന്നത്. ഹോങ്കോങിലായിരുന്നു അദ്ദേഹം ജോലി തുടങ്ങിയത്. പിന്നീട് കമ്പനിയുടെ ഏഷ്യന്‍ മേഖലയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
2013ല്കമ്പനിയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം 2017ല്‍ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായും തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post