വാവിട്ട് കരയുന്നതിനിടെ പിസ ആദ്യമായി കഴിച്ച് ആസ്വദിക്കുന്ന കൊച്ചു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ക്യൂട്ട് വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഗ്രോ ഇന്‍ അപ് ഇറ്റാലിയന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് പിസ കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിസ കണ്ടതോടെ കുട്ടി കരച്ചില് നിര്‍ത്തുകയും പിസയുടെ ചെറിയൊരു കഷ്ണം കടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
ഒരു നിമിഷം കണ്ണുകള്‍ അടച്ച്, ആസ്വദിച്ച് ചവച്ചരച്ച് പിസ കഴിക്കുന്ന കുരുന്നിനെയാണ് പിന്നെ കാണുന്നത്. പെണ്‍കുട്ടിയുടെ ആസ്വദിച്ചുള്ള ഭക്ഷണം കഴിപ്പ് എന്തുരസമാണെന്നാണ് കമന്റുകളില്‍ അധികവും. അത്തരത്തില്‍ പെണ്‍കുട്ടി പ്രതികരിക്കണമെന്ന് പിസ എത്രമാത്രം രുചികരമായിരിക്കണമെന്ന് പലരും കമന്റു ചെയ്തു.
Discussion about this post