ഇസ്ലാമാബാദ്: മതനിന്ദ കുറ്റം ചുമത്തി എട്ടുവര്‍ഷം തടവറയില്‍ കഴിഞ്ഞ പാകിസ്താനിലെ ക്രൈസ്തവ യുവതി ആസിയ ബീബിക്ക് കനത്ത സുരക്ഷയില്‍ ക്രിസ്മസ് ആഘോഷം. 8 വര്‍ഷം തടവിലായിരുന്ന ആസിയയെ കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ജയില്‍മോചിതയായെങ്കിലും ഭീകരസംഘടനകളില്നിന്നും ഭീഷണി നേരിടുന്നതിനാല്‍ സര്‍ക്കാര്‍ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തില്‍ എവിടെയോ ആണ് ആസിയ. കൂടുതല്‍ വിവരങ്ങള്‍ ആരും പുറത്തുവിട്ടിട്ടില്ല. വിദേശത്ത് കുടിയേറാനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയാണ് ആസിയ.
അതേസമയം, തീവ്രവാദികളില്‍ നിന്നുള്ള ഭീഷണി ഭയന്ന്, രാജ്യത്തെ ക്രൈസ്തവരുടെ കോളനികളില്‍ ക്രിസ്മസ് കാലത്ത് ശക്തമായ സുരക്ഷാസന്നാഹങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസഥാനില്‍ 2% ക്രിസ്ത്യാനികളാണുള്ളത്.
Discussion about this post