ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. മലാല തന്നെയാണ് വിവാഹചിത്രം ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവെച്ച് വിവാഹക്കാര്യം പങ്കുവെച്ചത്.
പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് മലാലയുടെ വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് താമസിച്ചുവരുന്നത്.
Today marks a precious day in my life.
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
📸: @malinfezehai pic.twitter.com/SNRgm3ufWP— Malala (@Malala) November 9, 2021
‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു’ മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് സ്വന്തം നാടായ പാകിസ്താനില്‍ വെച്ച് 2012-ല്‍ താലിബാനികളുടെ വെടിയേറ്റിരുന്നു. നിരവധി പേര്‍ മലാലയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്നു.
Discussion about this post