ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ജയിലില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ 41 തടവുകാര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപമുള്ള തന്‍ജെറാങ് ജയിലിലാണ് വന്‍ ദുരന്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.
തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് ഇത്രയേറെ മരണത്തിന് ഇടയാക്കിയത്. മയക്കുമരുന്ന് കേസുകളില്‍ ശിക്ഷയനുഭവിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന ജയില്‍കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി.
തീപിടുത്തത്തില്‍ 41 പേര് മരിക്കുകയും എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് 72 പേര്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post