ന്യൂഡല്‍ഹി: താലിബാന് പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു. അഫ്ഗാനിസ്താനില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്റ്റയുമായുള്ള വിമാനമാണ് താജിക്കിസ്താനില്‍ ഇറങ്ങിയത്. അമേരിക്കന്‍ യുദ്ധ വിമാനത്തിലാണ് സിസ്റ്റര്‍ താജിക്കിസ്താനിലെത്തിയത്.
തെരേസ ക്രാസ്റ്റ അടക്കം 80 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ അമേരിക്കന്‍ വിമാനത്തിലാണ് താജിക്കിസ്ഥാനില്‍ എത്തിച്ചത്. ഇവരെ അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് എത്തിക്കും.
ഇറ്റാലിയന്‍ സ്കൂളിലെ അധ്യാപിക ആയിരുന്നു കാസര്‍ഗോഡ് സ്വദേശിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റ. അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കൂടുതല്‍ വിമാനങ്ങള്‍ ചൊവ്വാഴ്ച എത്തുമെന്നാണ് വിവരം.
കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പിബികെ ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍. 30 കുട്ടികളുള്ള കേന്ദ്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റര്ക്കൊപ്പമുണ്ട്. നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017-ലാണ് അവര്‍ പോപ്പിന്റെ നിയന്ത്രണത്തില്‍ അഫ്ഗാനിസ്താനിലുള്ള സ്ഥാപനത്തിലെ ജോലി തിരഞ്ഞെടുത്തത്.
Discussion about this post