ഗ്ലാസ്ഗോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ തള്ളി നീക്കാന്‍ പ്രയാസപ്പെട്ട യുവതിക്ക് സഹായവുമായി നായ. സ്കോട്ലന്ഡില്നിന്നുള്ളതാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച. ഗ്ലാസ്ഗോ നഗരത്തില്‍ വെള്ളത്തിനടിയിലായ ഒരു റോഡിലൂടെ ഒരു കാര്‍ പ്രയാസപ്പെട്ട് തള്ളിനീക്കുകയാണ് യുവതി. ഇതിനിടെ അവരുടെ നായയും സഹായം ചെയ്യാന്‍ ഒപ്പം കൂടുകയായിരുന്നു. നായ വെള്ളത്തില്‍ നീന്തുകയാണ്.
വെള്ളക്കെട്ടില്‍ നിലച്ചുപോയ കാറില്‍ രണ്ട് സ്ത്രീകള്‍ ഉണ്ട്. സമീപത്തെ കെട്ടിടത്തിലെ ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യം നായയുടെ ഉടമയായ ലോറി ഗില്ലീസ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആരുടെയും മനസ്സലിയിക്കുന്ന ഈ ദൃശ്യത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫേയ്സ്ബുക്കിലും ട്വിറ്ററിലും നായയെ അഭിനന്ദിച്ച് ആയിരക്കണക്കിന് പേരാണ് കമന്റുകളുമായെത്തിയത്. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Discussion about this post