ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന് എടുക്കാതെ ഓഫീസിലെത്തിയ മൂന്ന് ജീവനക്കാരനെ സിഎന്‍എന്‍ നെറ്റ്വര്‍ക്ക് പിരിച്ചുവിട്ടു. സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം.
Jeff Zucker says in memo to staff that CNN has postponed the Sept. 7 return-to-office date & is now targeting mid-October. "This was not an easy decision, and there is much to consider. The bottom line is that, based on the information that is available today…"
— Oliver Darcy (@oliverdarcy) August 5, 2021
ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സിഎന്‍എന്‍ ജീവനക്കാരും വാക്സീന് എടുത്തിരിക്കണമെന്നാണ് സിഎന്‍എന്‍ പുറത്തിറക്കിയ നിര്‍ദേശം. ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സിഎന്‍എന്‍ നിയന്തിക്കുന്ന വര്‍ണര്‍ മീഡിയയുടെ സ്പോര്‍ട്സ് ആന്റ് ന്യൂസ് ഡയറക്ടറായ ജെഫ് സുക്കര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
More from Jeff Zucker memo to CNN staff: pic.twitter.com/KDhh6sPpZM
— Michael M. Grynbaum (@grynbaum) August 5, 2021
വാക്സിന് സംബന്ധിച്ച് സിഎന്‍എന്‍ മെമ്മോ നേരത്തെ എപി പുറത്തുവിട്ടിരുന്നു. അതേ സമയം വാക്സീന് എടുക്കാത്തതിന് പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങളോ, അവര്‍ എന്തായാണ് ജോലി ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ സിഎന്‍എന്‍ തയ്യാറായിട്ടില്ല. സിഎന്‍എന്‍ അവരുടെ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. നാലില്‍ മൂന്ന് ജീവനക്കാരും ഇപ്പോള്‍ ഓഫീസില്‍ എത്തി തന്നെ ജോലി ചെയ്യുന്നുണ്ട്.
"I think it is fair to say that we are all feeling a mix of anticipation, anxiety, frustration, confusion, and exasperation … I get it,” Zucker says. He adds: "Continue to take care of yourselves and each other. And I will share more updates just as soon as we have them."
— Oliver Darcy (@oliverdarcy) August 5, 2021
Discussion about this post