വാഷിങ്ടണിലെ ഒരുകൂട്ടം കുട്ടികളെ അത്ഭുതപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലിലെ രോഗികളായ കുട്ടികളെ സന്ദര്ശിക്കാനെത്തിയാണ് ഒബാമ എല്ലാവരേയും അത്ഭുതപ്പെടുത്തിയത്.
ട്വിറ്ററിലൂടെ ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിസ്മസ് തൊപ്പിയും അണിഞ്ഞ്, തോളില്‍ ഒരു സഞ്ചിയും അതില്‍ നിറയെ സമ്മാനങ്ങളുമായിട്ടാണ് ഒബാമ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയ ഒബാമ കുട്ടികളെ ആലിംഗനം ചെയ്ത് സ്നേഹമറിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പങ്കു വെച്ചിരുന്നു. ആ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനൊപ്പം ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. മിടുക്കരായ കുറേ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കാണാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടനാണെന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കയുടെ 44ാമത്തെ പ്രസിഡന്റ് ഇപ്പോഴും വാഷിങ്ടണിലാണു താമസിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്തും ഒബാമ ഇതുപോലെ വാഷിങ്ടണിലെ ബോയ്സ് ആന്‍ഡ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
Discussion about this post