ഇസ്ലാലാമാബ്: പാകിസ്താനില്‍ അഞ്ചു പേര് ചേര്‍ന്ന് ആടിനെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് നടത്തിയ പരാമര്‍ശം തിരിച്ചടിച്ചാണ് വിമര്‍ശനം കടുക്കുന്നത്.
പാകിസ്താനിലെ ഒകാറ എന്ന സ്ഥലത്താണ് ആടിനെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നത്. അതിക്രമം നടത്തിയവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് സമീപവാസികള്‍ കണ്ടിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെതിരെ സാമൂഹ്യ മധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.
സ്ത്രീകള്‍ അല്‍പ്പവസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കും എന്നതരത്തിലായിരുന്നു പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവന. ഇതേ ചോദ്യവുമായാണ് പ്രതിഷേധക്കാരും രംഗത്തെത്തിയത്. വളര്‍ത്തു മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണോ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നു. വസ്ത്രം ധരിക്കാത്ത മൃഗങ്ങള്‍പോലും പുരുഷന്മാരെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post