അങ്കാറ : ആഫ്രിക്കന്‍ രാജ്യമായ ഗാബന്റെ തലസ്ഥാനമായ ലിബ്രേവില്ലേയില്നിന്ന് തുര്‍ക്കിയിലെ ഇസ്താംബുളില്‍ നേരെ വന്നിറങ്ങി. എന്നാല്‍ പതിവില്ലാതെ വിമാനത്തിലെ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുകൂട്ടം ജീവനക്കാര്‍ ഉണ്ടായിരുന്നു. വിമാനം പറന്നുയര്‍ന്നത് 144 യാത്രക്കാരുമായിട്ടായിരുന്നു എന്നാല്‍ ലാന്‍ഡിങ് സമയത്ത് പിഎന്‍ആറില്‍ ചെറിയൊരു വ്യത്യാസം 145 യാത്രക്കാര്‍. സംശയിക്കേണ്ട, വഴിയിലൊരിടത്തും നിര്‍ത്തിയിട്ടില്ല.
ആ നാലരമണിക്കൂര്‍ യാത്രയ്ക്കിടെ വിമാനത്തില്‍ വച്ചു പിറന്നതാണ് പുതിയ യാത്രക്കാരന്. പേര് ബെന്നല്‍. കോംഗോയില്‍നിന്നുള്ള മുസുവാമ്പ മിചൊകായമ്പേ എന്ന 21 കാരിയാണ് ആകാശത്ത്, 42,000 അടി ഉയരത്തില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തിലായിരുന്നു പിറവി. മുസുവാമ്പയുടെ ഡോക്ടറായ ഭര്‍ത്താവും വിമാന ജോലിക്കാരും ചേര്‍ന്ന് സൗകര്യങ്ങളൊരുക്കി.
Discussion about this post