വീണ്ടും വിവാദ പ്രസ്താവനയുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം വസ്ത്രധാരണ രീതി തന്നെയാണെന്ന് ഇമ്രാന് ഖാന് വാദിക്കുന്നു. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന് ആയിരിക്കണം എന്നും ഇമ്രാന് ഖാന് തുറന്നടിച്ചു.
മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില് സ്ത്രീകളെകുറിച്ച് ദുഷിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന് പറഞ്ഞിരുന്നു. പാകിസ്താനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ അന്ന് ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെയും സമാന പ്രസ്താവന ഇമ്രാന് ഖാന് നടത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും പരാമര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്റെ പ്രസ്താവനയിലൂടെ പറഞ്ഞുവെയ്ക്കുകയാണ് ഇമ്രാന് ഖാന്.
Discussion about this post