വാഷിങ്ടണ്‍: അമേരിക്കയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരാണ് ബാഗില്‍ ഉണക്കിയ ചാണകം കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. രൂക്ഷമായ മണം വമിച്ചതോടെയാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാര്‍ (സിബിപി) ബാഗ് തുറന്നുപരിശോധിച്ചത്. ചാണകം ചില രോഗങ്ങളുടെ വാഹകരാണെന്ന് കരുതുന്നതിനാല്‍ ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞെന്ന് സിബിപി ഏജന്റുമാര്‍ അറിയിച്ചു.
കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
‘ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റേതാണ് ബാഗ്. വിമാനത്താവളം വൃത്തിയാക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്’- സിബിപി അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചാണകം പാചകത്തിനും വളമായുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കന്നുകാലികള്‍ക്ക് ഫൂട്ട് ആന്റ് മൌത്ത് ഡിസീസ് (എഫ്എംഡി) വന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് പേടിയുള്ളതിനാലാണ് പുറത്തുനിന്നുള്ള ചാണകം കയറ്റാത്തതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് പ്രതികരിച്ചു.
ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരന്റെ ബാഗാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്. ഈ ബാഗ് യാത്രക്കാരന് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാതിരിക്കുകയായിരുന്നു. കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് നിരോധനമെന്നാണ് ഫീല്‍ഡ് ഓപ്പറേഷന് ആക്ടിംഗ് ഡയറക്ടറായ കെയ്ത്ത് ഫ്ലെമിംഗ് പറയുന്നത്.
Discussion about this post