പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന് ഇമ്രാന്‍ ഖാന്‍; മുഖമടച്ച മറുപടിയുമായി മുന്‍ ഭാര്യയും രംഗത്ത്

Pakistan PM | Bignewslive

ഇസ്ലാമാബാദ്: രാജ്യത്ത് ബലാത്സംഗക്കേസുകളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി പാക്‌സിതാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നായിരുന്നു പരാമര്‍ശം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണത്. ചില പോരാട്ടങ്ങള്‍ നിയമം കൊണ്ടുമാത്രം ജയിക്കാന്‍ കഴിയില്ലെന്നാണ് ഇമ്രാന്‍ അഭിപ്രായപ്പെട്ടത്. ഇസ്ലാം അനുശാസിക്കുന്ന പര്‍ദ പ്രലോഭനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

അതേസമയം, ഇമ്രാന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്ത് ട്വീററ് ചെയ്തു. വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകള്‍ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങള്‍ കാക്കാനും പറയൂ എന്നര്‍ഥം വരുന്ന വരികളാണ് അവര്‍ ട്വീറ്റ് ചെയ്തത്. അതിനാല്‍ ഉത്തരവാദിത്വം പുരുഷനാണ് എന്നും അവര്‍ കുറിച്ചു.

Exit mobile version