ഇന്തോനേഷ്യ: ‘കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു…’ ഇത് ഇന്തോനേഷ്യക്കാരിയായ സിതി സൈനയുടെ വിചിത്ര വാദമാണ്. സിതി സൈന പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങളില്‍ തന്നെ ഈ വിചിത്ര വാദം വാര്‍ത്തയായിരിക്കുകയാണ്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു.
അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവം സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.
ഇതോടെ സിതിയുടെ വീട്ടിലേയ്ക്ക് നാട്ടുകാരും എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സിതി ആരോഗ്യപ്രവര്‍ത്തകരും തന്റെ ഈ വിചിത്ര വാദം ഉന്നയിച്ചു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാദം പാടെ തള്ളിക്കളഞ്ഞു. പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നന്‍സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവന്‍ പറയുന്നു. ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post